
കൊച്ചി: ഇന്‍ഷുറന്‍സ് രേഖകള്‍ കൃത്യമല്ലാത്തതിനാണ് മേപ്പാടി മുക്കില്‍പീടിക സ്വദേശി എന്‍.ആര്‍.നാരായണന്റെ ഓട്ടോ അധികൃതര്‍ പിടിച്ചെടുത്തത്. 1000 രൂപ പിഴയും സ്വീകരിച്ച്, ഇന്‍ഷുറന്‍സ് അടച്ച രേഖയുമായി എത്തിയാല്‍ വിട്ടുതരാമെന്നു പറഞ്ഞ് 2017 ഡിസംബറില്‍ നാരായണന്റെ ഓട്ടോ പൊലീസ് കൊണ്ടുപോയി. പിന്നീട് അടയ്ക്കാനുള്ള തുകയ്ക്കായി നെട്ടോടമോടി 8000 രൂപ ഒപ്പിച്ച് 2 മാസം കഴിഞ്ഞ് സ്റ്റേഷനിലെത്തിയപ്പോള്‍ നാരായണന്‍ കണ്ടത് ഓട്ടോ ഇടിച്ചുപൊളിച്ചിട്ടിരിക്കുന്നതാണ്.
സ്റ്റേഷന്‍ വികസനത്തിനു സ്ഥലം ശരിയാക്കിയപ്പോഴാണ് നാരായണന്റെ ജീവിതമായിരുന്ന ഓട്ടോയോട് അധികൃതര്‍ കണ്ണടച്ചതും ഓട്ടോ നശിപ്പിച്ചതും. ഓട്ടോയുടെ അവസ്ഥ കണ്ട ഇന്‍ഷുറന്‍സ് കമ്പനിയാകട്ടെ യാത്രയ്ക്ക് അനുയോജ്യമല്ലാതായ ഓട്ടോയ്ക്ക് ഇന്‍ഷുറന്‍സ് പുതുക്കാനും സമ്മതിച്ചില്ല. തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി കേസിനുപോയ നാരായണന് 2022 ല്‍ അറിയാന്‍ കഴിഞ്ഞത് ഓട്ടോ പൊളിച്ചതെന്നും മേപ്പാടി പൊലീസ് ലേലം ചെയ്തു വിറ്റുകളഞ്ഞെന്നുമായിരുന്നു. നഷ്ടപരിഹാരം എങ്കിലും ലഭിക്കുമോ എന്നറിയാന്‍ പലവാതിലുകളും മുട്ടുന്ന നാരായണന്റെ കേസിന് പരാഹാരമൊന്നുമായില്ല, നഷ്ടംമാത്രം ബാക്കി…
The policemen dismantled the auto of a poor man