ട്രംപ് അധികാരത്തിലേറുംമുമ്പ് ഇതുകൂടി…വടക്കന്‍ ഗാസയെ ഇസ്രയേലിനോട് ചേര്‍ക്കാന്‍ നടപടികള്‍ വേഗത്തിലാക്കി

ന്യൂഡല്‍ഹി: വടക്കന്‍ ഗാസയെ ഇസ്രയേലിനോട് ചേര്‍ക്കാന്‍ തീവ്ര ശ്രമത്തില്‍ ഇസ്രയേല്‍. പദ്ധതിയുടെ ഭാഗമായി ശേഷിക്കുന്ന പലസ്തീന്‍കാരെയും ബലമായി ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ട്രംപ് അധികാരമേല്‍ക്കും മുന്‍പ് ഇതു പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

യുഎന്‍ കണക്കുകള്‍ പ്രകാരം ജബാലിയ, ബെയ്ത്ത് ഹനൂന്‍ മേഖലകളില്‍ 70,000 പലസ്തീന്‍കാര്‍ ശേഷിക്കുന്നുണ്ട്. ഹനൂനിലെ അഭയകേന്ദ്രമായ സ്‌കൂളുകള്‍ വളഞ്ഞ സൈനികടാങ്കുകള്‍ പലസ്തീന്‍കാരോടു ഗാസ സിറ്റിയിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടതായും മറ്റു സ്ഥലങ്ങളില്‍ ഡ്രോണുകള്‍ വഴിയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വടക്കന്‍ ഗാസയില്‍ അടിയന്തര ജീവകാരുണ്യത്തിന് 30 ദിവസത്തിനകം അവസരമൊരുക്കണമെന്ന് കഴിഞ്ഞ മാസം 13 ന് യുഎസ് ആവശ്യപ്പെട്ടത് അവഗണിച്ചാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്നതെന്നും സഹായവിതരണത്തിന് യുഎസ് ആവശ്യപ്പെട്ട ഒരുകാര്യവും ഇസ്രയേല്‍ ചെയ്തിട്ടില്ലെന്നും ഓക്‌സ്ഫാം, സേവ് ദ് ചില്‍ഡ്രന്‍, നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ എന്നിവയടക്കം 8 ജീവകാരുണ്യ സംഘടനകളുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. എന്നാല്‍ ഇസ്രയേല്‍ ഇത് തള്ളിയിരുന്നു.

More Stories from this section

family-dental
witywide