നടിയും എം.പിയുമായ കങ്കണ റണൗട്ട് സംവിധാനംചെയ്ത് മുഖ്യവേഷത്തിലെത്തുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി കിട്ടുന്ന കാര്യം അനിശ്ചിതത്വത്തിലായത്. പ്രദര്‍ശനാനുമതി ഉടന്‍ ലഭിക്കുമെന്നും പുതിയ റിലീസ് തീയതി വഴിയേ അറിയിക്കുമെന്നും കങ്കണ എക്സിലൂടെ ഇന്ന് അറിയിച്ചു.
ഇന്ന് തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു ചിത്രം, എന്നാല്‍ ഇതുവരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (CBFC) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല. സെപ്റ്റംബര്‍ 18നകം സിനിമയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പുകള്‍ പരിഗണിക്കാനും തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സിബിഎഫ്സി സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയാണെന്നാണ് കങ്കണ ആരോപിക്കുന്നത്.
With a heavy heart I announce that my directorial Emergency has been postponed, we are still waiting for the certification from censor board, new release date will be announced soon, thanks for your understanding and patience 🙏
— Kangana Ranaut (@KanganaTeam) September 6, 2024