2019ൽ കാണാതായ ഡാനിയൽ ക്ലെയ്‌സിൻ്റെ മൃതദേഹ അവശിഷ്ടങ്ങൾ നദിയിലെ ചെളിയിൽ കുഴിച്ചിട്ട പിക്കപ്പ് വാനിൽ നിന്ന് കണ്ടെടുത്തു. മിസിസിപ്പി നദിയിൽ ഈസ്റ്റ് മോളിനിലെ ബോട്ട് റാമ്പിന് സമീപത്തുനിന്നാണ് പിക്കപ്പ് വാൻ കണ്ടെത്തിയത്. 2017ൽ മോഷണം പോയതായിരുന്നു ഈ വാഹനം. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ വാഹനം നദിയിൽനിന്ന് കണ്ടെത്തിയത്. അപ്പോൾ ലഭിച്ച മൃതദേഹ അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധയ്ക്ക് വിധേയമാക്കിപ്പോഴാണ് ഡാനിയൽ ക്ലെയ്‌സിൻ്റെതാണെന്നു വ്യക്തമായത്.
ഈസ്റ്റ് മോലൈൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ഈ സംഭവം കൊലപാതകമായി കണക്കാക്കി അന്വേഷിക്കുന്നത് തുടരുകയാണ്.
ക്ലെയ്‌സിൻ്റെ തിരോധാനം, മരണം എന്നിവ സംബന്ധിച്ച ദുരൂഹത പരിഹരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം തുടരുമെന്ന് പൊലീസ് അറിയിച്ചു.
The remains of a young man found from Mississippi River.