സ്റ്റാര്‍ലൈനറിന്റെയും സുനിതാ വില്യംസ് അടക്കമുള്ള രണ്ടുപേരുടേയും മടക്കയാത്ര ജൂണ്‍ 18 ന്

വാഷിംഗ്ടണ്‍: സ്റ്റാര്‍ലൈനറിനെയും അതിന്റെ ആദ്യ ബഹിരാകാശയാത്രിക സംഘത്തെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ജൂണ്‍ 18ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി നാസയും ബോയിംഗും പറഞ്ഞു

ബോയിങ്ങിന്റെ CST100 സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകം ജൂണ്‍ 5നാണ് ഫ്‌ളോറിഡയില്‍ നിന്ന് സുനിതാ വില്യംസ് ഉള്‍പ്പെടെ രണ്ട് നാസ ബഹിരാകാശയാത്രികരോടൊപ്പം ഇന്റര്‍ നാഷണല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് പറന്നുയര്‍ന്നത്.

ഒരാഴ്ചയ്ക്കു ശേഷം സംഘം വെള്ളിയാഴ്ച ഭൂമിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുള്ളതുകൊണ്ട് മടക്കയാത്ര ജൂണ്‍ 18 ലേക്ക് മാറ്റുകയായിരുന്നു.

സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് ഷെഡ്യൂള്‍ ചെയ്യുന്നതില്‍, ഹ്യൂസ്റ്റണിലെ നാസ ഉദ്യോഗസ്ഥര്‍ വിവിധ ഘടകങ്ങള്‍ പരിശോധിക്കാറുണ്ട്. സ്റ്റാര്‍ലൈനറിലെ തകരാറുകള്‍ പരിഹരിക്കല്‍, കാലാവസ്ഥാ സാഹചര്യങ്ങള്‍, സ്റ്റേഷനിലെ മറ്റ് ബഹിരാകാശയാത്രികരുടെ ബഹിരാകാശയാത്രകള്‍ പോലുള്ള ISS ഷെഡ്യൂളിംഗ് എന്നിവയാണവ.

ഭൂമിയിലേക്ക് തിരികെ എത്തുന്ന പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് മിസൈല്‍ റേഞ്ചിലെ മരുഭൂമിയിലോ അരിസോണയിലെ വില്‍കോക്‌സ് പ്ലേയയിലോ അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള മറ്റ് സ്ഥലങ്ങളിലോ ഇറങ്ങാനാണ് ലക്ഷ്യമിടുക. സ്റ്റാര്‍ലൈനറിന് പരമാവധി 45 ദിവസം വരെ ഐഎസ്എസില്‍ ഡോക്ക് ചെയ്യാനാകുമെന്നും നാസ അധികൃതര്‍ പറഞ്ഞു. ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ യാത്രികരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും സ്‌പേസ് സ്റ്റേഷനിലെത്തിയത്.

More Stories from this section

family-dental
witywide