ബ്രയാന്‍ തോംസന്റെ കൊലയാളിക്ക് വേണ്ടിയുള്ള തിരച്ചില്‍ രണ്ടാം ദിവസത്തിലേക്ക്; പ്രതിയുടെ മുഖം വ്യക്തമാകുന്ന ചിത്രം പുറത്ത്, കണ്ടെത്താന്‍ സഹായിച്ചാല്‍ 10,000 ഡോളര്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സിഇഒ കില്ലര്‍ ബ്രയാന്‍ തോംസണിന്റെ കൊലയാളിക്കായി തിരച്ചില്‍ വ്യാപകം. തിരച്ചില്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, കൊലപാതിയെന്ന് സംശയിക്കുന്ന ആളുടെ മുഖം വ്യക്തമാകുന്ന പുതിയ ഫോട്ടോകള്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു.

പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ തിരിച്ചറിയാന്‍ സഹായിക്കാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിയെ കണ്ടത്താന്‍ സഹിയിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മാന്‍ഹട്ടന്റെ അപ്പര്‍ വെസ്റ്റ് സൈഡിലുള്ള എച്ച്‌ഐ ന്യൂയോര്‍ക്ക് സിറ്റി യൂത്ത് ഹോസ്റ്റലില്‍ ബുധനാഴ്ച പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചാണ് ഇയാള്‍ ഹോസ്റ്റലില്‍ പ്രവേശിച്ചതെന്നും നവംബര്‍ 30 മുതല്‍ അവിടെയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

20 അടി ദൂരെ പുറകിൽ നിന്നാണ് അക്രമി വെടിയുതിർത്തത്. ആദ്യം തോക്കിൽ നിന്നും വെടിയുതിർന്നില്ലെങ്കിലും  പിന്നീട് തോക്കു ശരിയാക്കി വീണ്ടും വെടിവെക്കുകയായിരുന്നു . വെടിയേറ്റ ബ്രയാൻ തോംസണെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയെക്കുറിച്ച കൂടുതല്‍ വിവരങ്ങളോ, അയാള്‍ ഇപ്പോള്‍ എവിടെയാണെന്നതിന് യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ സെല്‍ഫോണ്‍ പ്രതിയുടേതെന്ന് സംശയമുണ്ട്.

More Stories from this section

family-dental
witywide