ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ ഉച്ചകഴിഞ്ഞ് 3 മണിയോടെ പോളിംഗ് ശതമാനം 49.68 പിന്നിട്ടു. തിരഞ്ഞെടുപ്പ് സമിതിയുടെ കണക്കുകള്‍ പ്രകാരം ബിഹാറില്‍ 42.95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ചണ്ഡീഗഢില്‍ 52.61 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ 58.41 ശതമാനമാണ് പോളിംഗ്. ജാര്‍ഖണ്ഡില്‍ 60.14 ശതമാനവും ഒഡീഷയില്‍ 49.77 ശതമാനവും പഞ്ചാബില്‍ 46.38 ശതമാനവും ഉത്തര്‍പ്രദേശില്‍ 46.83 ശതമാനവും പശ്ചിമ ബംഗാളില്‍ 58.46 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.