
ഭോപ്പാല്‍: പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ മധ്യ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്നും മുന്‍മന്ത്രി ബിജെപിയിലേക്ക് കൊഴിഞ്ഞുപോയി. മുന്‍ മന്ത്രിയും ആറ് തവണ കോണ്‍ഗ്രസ് എംഎല്‍എയുമായ രാംനിവാസ് റാവത്താണ് ബിജെപി പാളയത്ത് എത്തിയത്.
മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വി ഡി ശര്‍മ, മുന്‍ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എന്നിവരുടെ സാന്നിധ്യത്തില്‍ ഷിയോപൂരില്‍ നടന്ന പൊതുപരിപാടിയില്‍വെച്ചാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പിനിടെയിലും ബിജെപി കോണ്‍ഗ്രസ് വാക്പോര് രൂക്ഷമായ സാഹചര്യത്തിലുമാണ് കൊഴിഞ്ഞുപോക്ക് എന്നതും ശ്രദ്ധേയമാണ്.