ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിന്റെ സൈനിക നിയമ പ്രഖ്യാപനത്തിന്റെ പേരില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പരാജയപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 195 വോട്ടുകള്‍ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് ലഭിച്ചത്.
മുന്നറിയിപ്പില്ലാതെ ദക്ഷിണ കൊറിയയില്‍ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചതോടെയാണ് പ്രസിഡന്റിനെതിരായ വികാരം ശക്തിപ്പെട്ടത്. തുടര്‍ന്നാണ് ഇംപീച്ച് ചെയ്യാനുള്ള നീക്കമുണ്ടായത്.
എന്നാല്‍ 300 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പ്രമേയം പാസ്സാകൂ. 300 സീറ്റുകളില്‍ 192 സീറ്റുകളും പ്രതിപക്ഷത്തിനുള്ള പാര്‍ലമെന്റില്‍ ബില്‍ പാസ്സാകണമെങ്കില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ 8 വോട്ടുകള്‍ കൂടി ലഭിക്കണം. എന്നാല്‍ വോട്ടെടുപ്പ് ഭരണകക്ഷി അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു.