‘എവിടെയായാലും ഇത്തരം സംഭവങ്ങളുണ്ടാകും, ഇന്ത്യ സന്ദർശിച്ചതിൽ ഖേദമില്ല’: ജാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിന് ഇരയായ വിദേശ വനിത

മഡ്രിഡ്: ഇന്ത്യ സന്ദർശിച്ചതിൽ ഖേദമില്ലെന്ന് വിനോദ സഞ്ചാരത്തിനിടെ ജാർഖണ്ഡിൽ കൂട്ട ബലാത്സം​ഗത്തിനിരയായ സ്പാനിഷ് വനിത. മാർച്ച് 2 ന് 28 കാരിയായ യുവതി പങ്കാളിയോടൊപ്പം ഒരു താൽക്കാലിക ടെന്റിൽ രാത്രി ചെലവഴിക്കുമ്പോഴാണ് ബലാത്സം​ഗത്തിനിരയായത്. സ്പെയിനിൽ തിരിച്ചെത്തിയ ദമ്പതികൾ 67 രാജ്യങ്ങളിലൂടെ സഞ്ചരിച്ച ബൈക്ക് യാത്രയെക്കുറിച്ചും ഇന്ത്യയിലെ അനുഭവത്തെക്കുറിച്ചും ഒരു വിദേശ മാധ്യമത്തോടു സംസാരിക്കവെയാണ് ഇന്ത്യ സന്ദർശിച്ചതിൽ ഖേദമില്ലെന്ന് പറഞ്ഞത്.

ഇന്ത്യയിലേക്ക് പോകരുത് എന്നു ഞാൻ പറയുമെന്നു എല്ലാവരും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ എനിക്കു സംഭവിച്ചത് മറ്റെവിടെ ആയാലും സംഭവിക്കാം. വളരെക്കാലം മുൻപ് അമേരിക്കയിലൂടെ യാത്ര ചെയ്ത ദമ്പതികൾക്കും ഇത്തരമൊരു അനുഭവമുണ്ടായിട്ടുണ്ട്. വീട്ടിൽനിന്നു പുറത്തിറങ്ങി ഭയമില്ലാതെ യാത്ര ചെയ്യൂവെന്നാണ് എനിക്കു സ്ത്രീകളോടു പറയാനുള്ളത്. റോഡിൽനിന്നു വളരെ അകലയല്ലാത്ത നിങ്ങൾക്ക് ഒരു സഹായം ലഭിക്കുന്ന, മൊബൈൽ ഫോണിൽ വിളിച്ചാൽ കിട്ടുന്ന സ്ഥലത്തായിരിക്കണം ഒറ്റയ്ക്കുള്ള യാത്രകളെമ്മിം വീടിനുള്ളിൽ പോലും അതിക്രമം സംഭവിക്കാമെന്നും അവർ പറഞ്ഞു.

യാത്ര നിർത്തില്ലെന്നും ബൈക്ക് യാത്രകൾ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നു ദമ്പതികൾ പറഞ്ഞു. അടുത്ത യാത്ര എപ്പോഴാണെന്ന് അറിയില്ല. യാത്രക്കുള്ള ആസൂത്രണം ആരംഭിച്ചു. കേസിന്റെ തുടർനടപടികൾക്കായി ഇന്ത്യയിലേക്ക് വിളിപ്പിക്കുമോ എന്നറിയില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. വിഡിയോ കോളിലൂടെയാണെങ്കിലും ഞങ്ങളുടെ മൊഴി രേഖപ്പെടുത്താനാകുമെന്നും യുവതിയുടെ ഭർത്താവ് പറയുന്നു.

The spanish woman who raped in india speaks to media

More Stories from this section

family-dental
witywide