കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും

തിരുവനന്തപുരം: ധനമന്ത്രി കെ.എം ബാലഗോപാലിന്റെ സംസ്ഥാന ബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ജനകീയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയുണ്ടാകുമെന്നാണ് ആകാംക്ഷ.

മാത്രമല്ല, ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയേക്കുമെന്നും കരുതുന്നുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ബജറ്റ് അവതരണത്തിന് മുന്നോടിയായി തന്റെ പക്കല്‍ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. നികുതികളും സെസ്സും അടക്കം വരുമാന വര്‍ദ്ധനക്ക് സര്‍ക്കാരിന് മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണെന്ന് ധനമന്ത്രി സമ്മതിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ക്ഷേമപെന്‍ഷന്‍ കൂട്ടാനുള്ള സാധ്യത തീരെ കുറവാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പെന്‍ഷന്‍ വിതരണം മുടങ്ങിയിട്ട് അര വര്‍ഷത്തോളമായ സ്ഥിതിയില്‍ സര്‍ക്കാര്‍ കുറച്ചൊന്നുമല്ല പഴി കേള്‍ക്കുന്നത്.

More Stories from this section

family-dental
witywide