പൊതുനന്മയ്ക്കായി ഇനി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുനന്മയ്ക്കായി എല്ലാ സ്വകാര്യ ഭൂമിയും സംസ്ഥാനങ്ങൾക്ക് ഏറ്റെടുക്കാമെന്ന വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കി. 1978ലെ കോടതി വിധിയാണ് റദ്ദാക്കിയത്. അന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കള്‍ ജനനന്മയ്ക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധി നിലനില്‍ക്കില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ഏഴുപേര്‍ നിലപാടെടുത്തു. രണ്ടുപേര്‍ ഭിന്നവിധിയെഴുതി. വിധി നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തികള്‍ക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചായായാണ് ഇന്നത്തെ വിധി.

എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാല്‍ ഏറ്റെടുക്കാനാകില്ലെന്ന് സുപ്രധാന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide