ന്യൂഡല്‍ഹി: രാജ്യം വന്‍ വിവാദത്തിലേക്കും ചര്‍ച്ചയിലേക്കും വിദ്യാര്‍ത്ഥി പ്രതിഷേധത്തിലേക്കും നീങ്ങിയ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ക്രമക്കേട് തുടങ്ങി നീറ്റ് യു.ജി. പരീക്ഷയുമായി ബന്ധപ്പെട്ട 38 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക.
ആക്ഷേപത്തനിരയായ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം സുപ്രീം കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.
ആക്ഷേപത്തനിരയായ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണോ എന്നതിലടക്കം സുപ്രീം കോടതി ഇന്ന് വ്യക്തത നല്‍കിയേക്കും. കേസില്‍ തീര്‍പ്പ് വരുന്നത് വരെ കൗണ്‍സലിംഗ് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാര്‍ത്ഥികളെ ഗുരുതരമായി അപകടത്തിലാക്കും എന്ന് കേന്ദ്രം അടുത്തിടെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ച മുതല്‍ ആള്‍മാറാട്ടം വരെയുള്ള വലിയ തോതിലുള്ള ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കുകയും പുന പരീക്ഷ നടത്തണമെന്നും, കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ കേന്ദ്രവും എന്‍ടിഎയും എതിര്‍ത്തിട്ടുമുണ്ട്