മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും അദാനി ഗ്രൂപ്പും സംയുക്തമായി നടപ്പിലാക്കുന്ന ധാരാവി നവീകരണ പദ്ധതിയുടെ സര്‍വ്വേ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും.
റീഡെവലപ്മെന്റ് പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഡിആര്‍പിപിഎല്‍) എന്ന നവീകരണ പദ്ധതി പ്രകാരം മാര്‍ച്ച് 18 മുതലാണ് ധാരാവിയില്‍ സര്‍വേ ആരംഭിക്കുക. ലക്ഷക്കണക്കിന് വരുന്ന ധാരാവി നിവാസികളുടെ വിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കാനാണ് പദ്ധതി നടത്തിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
മുംബൈയെ ചേരി രഹിതമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഈ സര്‍വേ. ധാരാവിയെ ലോകോത്തര ടൗണ്‍ഷിപ്പായി മാറ്റുന്നതിന്റെ തുടക്കമാണിതിലൂടെ നടപ്പിലാക്കുക. മാത്രമല്ല, സര്‍വ്വേയിലൂടെ ലഭിക്കുന്ന ആളുകളുടെ വിവരം അനുസരിച്ചായിരിക്കും ഇവരുടെ പുരനധിവാസം സംബന്ധിച്ച തീരുമാനങ്ങളിലേക്ക് മഹാരാഷ്ട്ര സര്‍ക്കാന്‍ കടക്കുക.
‘പുനരധിവാസ പ്രക്രിയ നടപ്പിലാക്കാനും, ചേരി നിവാസികള്‍ക്ക് അവരുടെ സ്വപ്‌ന ഭവനം നല്‍കാനും ഞങ്ങളെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയെ പിന്തുണയ്ക്കാന്‍ എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന്’ ഡിആര്‍പിപിഎല്‍ വക്താവ് പറഞ്ഞു. മാത്രമല്ല, ധാരാവിക്കാര്‍ക്കുവേണ്ടി ഒരു ടോള്‍-ഫ്രീ നമ്പറും (18002688888) ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദേശ നഗര, അടിസ്ഥാന സൗകര്യ ആസൂത്രണ വിദഗ്ധരായ യുഎസ് ആസ്ഥാനമായുള്ള ഡിസൈന്‍ സ്ഥാപനമായ സസാകിയെയും യുകെ ആസ്ഥാനമായുള്ള ടൗണ്‍ പ്ലാനര്‍മാരായ ബ്യൂറോ ഹാപ്പോള്‍ഡിനെയും പ്രോജക്ട് രൂപകല്പന ചെയ്യുന്നതിനായി ഡിആര്‍പിപിഎല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കമല രാമന്‍ നഗറില്‍ നിന്ന് താമസസ്ഥലങ്ങളും കെട്ടിടങ്ങളും സന്ദര്‍ശിച്ച് പ്രത്യേക നമ്പര്‍ നല്‍കി സര്‍വേ ആരംഭിക്കും. പരിശീലനം ലഭിച്ച ഒരു സംഘം ഓരോ താമസസ്ഥലവും സന്ദര്‍ശിക്കുകയും തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യുകയും ചെയ്യും.
പദ്ധതിയ്ക്കായി മൂന്ന് ബില്യണ്‍ ഡോളര്‍, അതായത് ഏകദേശം 25,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഏഴ് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
The survey of the Dharavi Redevelopment Project will begin on March 18