ഷിരൂര്‍: അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞതോടെ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നും തുടരും. അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടെ ക്യാബിന്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അര്‍ജുനടക്കം കാണാതായ മൂന്ന് പേര്‍ക്കായുള്ള തിരച്ചിലാണ് ഇന്ന് നടത്തുക. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചില്‍ ആരംഭിക്കുന്നത്.
പരിശോധനാ സ്ഥലത്തേക്ക് അര്‍ജുന്റെ സഹോദരിയും ഇന്ന് എത്തും. ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയാല്‍ അര്‍ജുന്‍ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അര്‍ജുനന്റെ കുടുംബം പ്രതികരിച്ചു.
കാര്‍വാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. ഇത് അവസാന ശ്രമമെന്നാണ് കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍ വ്യക്തമാക്കിയത്.