ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ബുധനാഴ്ച ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയേക്കുമെന്ന് സൂചന. ബില്‍ പാസായാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. മാത്രമല്ല, ഈ നിയമനിര്‍മ്മാണം ഇന്ത്യയില്‍ ആദ്യമായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് നടപ്പിലാക്കുന്നത് എന്ന പ്രത്യേകതയും ഉത്തരാഖണ്ഡിനുണ്ടാകും.
ചൊവ്വാഴ്ച മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഇന്ന് സഭ വീണ്ടും ചേരുമ്പോള്‍ ചര്‍ച്ചയ്ക്ക് എടുക്കും.
70 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 47 സീറ്റുകളുള്ളതിനാല്‍ ബില്‍ സഭ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags: