അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ചു; ആശുപത്രിക്കെതിരെ പരാതി

മലപ്പുറം: ചികിത്സയ്ക്കിടെ അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. ആശുപത്രിക്ക് സംഭവിച്ച വീഴ്ച്ചയാണ് മരണകാരണമെന്ന് ഷീബയുടെ സഹോദരി അനുഷ പറഞ്ഞു. മഞ്ചേരി തിരുമണിക്കര സ്വദേശി ഷീബമോളാണ് അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ മരിച്ചത്.

അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ ഷീബയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മണിക്കൂറുകളോളം തങ്ങളെ അറിയിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം ചികിത്സപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ മലപ്പുറം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide