ലോക സർവമത സമ്മേളനത്തിന് ഇന്ന് വത്തിക്കാനിൽ തുടക്കം

ശ്രീനാരായണഗുരു ആലുവയില്‍ 100 വര്‍ഷം മുന്‍പു സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന 3 ദിവസത്തെ ലോക സര്‍വമത സമ്മേളനത്തിനും ലോക മത പാര്‍ലമെന്റിനും ഇന്നു വൈകിട്ട് 7ന് സ്‌നേഹ സംഗമത്തോടെ തുടക്കമാകും.

ഒന്നിന് ചേരുന്ന ലോക മതപാര്‍ലമെന്റില്‍ ഇറ്റലിയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും. 15 രാജ്യങ്ങളില്‍നിന്നു വിവിധ മതങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

മതങ്ങളുടെ ഏകതയും സൗഹാര്‍ദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. നാളെ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വാദ പ്രഭാഷണം നിര്‍വഹിക്കും. ചടങ്ങില്‍ വത്തിക്കാനിലെ വിവിധ മതപ്രതിനിധികള്‍ സംബന്ധിക്കും.

More Stories from this section

family-dental
witywide