മുപ്പതുവയസുവരെ പോലും ജീവിക്കുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷ നല്‍കാതിരുന്ന ലോറിയും ജോര്‍ജ്ജും 62 ാം വയസില്‍ ലോകത്തോട് വിടപറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സയാമീസ് ഇരട്ടകളെന്ന റെക്കോര്‍ഡുമായി വിധിയെ തോല്‍പ്പിച്ചവരായിരുന്നു ലോറിയും ജോര്‍ജ്ജും. 62 വയസും 202 ദിവസവും പ്രായമുള്ള ഇരുവരും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്സൈറ്റ് പ്രകാരം ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഇരട്ടകളുടെ റെക്കോര്‍ഡ് സ്വന്തമാക്കി.
ഏപ്രില്‍ 7-ന് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ആശുപത്രിയില്‍ വെച്ചാണ് ഇരുവരുടേയും അന്ത്യം സംഭവിച്ചത്.
ഒരു നാടന്‍ ഗായകനെന്ന നിലയില്‍ ജോര്‍ജ്ജ് ഒരു വിജയകരമായ കരിയര്‍ സ്വന്തമാക്കിയിരുന്നു. ലോറിയാകട്ടെ, ടെന്‍ പിന്‍ ബൗളറായിരുന്നു. 1961 സെപ്റ്റംബര്‍ 18 ന് ജനിച്ച ലോറിയുടെയും ജോര്‍ജിന്റെയും തലയോട്ടികള്‍ ഭാഗികമായി യോജിച്ച നിലയിലും സുപ്രധാന രക്തക്കുഴലുകളും അവരുടെ തലച്ചോറിന്റെ 30ശതമാനവും ഇരുവരും പങ്കിടുകയും ചെയ്തു. ലോറിക്ക് കാര്യമായ മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ജോര്‍ജ്ജിന് നട്ടെല്ലിന് തകരാര്‍ ഉണ്ടായിരുന്നതിനാല്‍ നടക്കാന്‍ കഴിയുമായിരുന്നില്ല.
ഡോറി എന്നായിരുന്നു ജോര്‍ജ്ജിന്റെ ആദ്യത്തെ പേര്. പിന്നീട് 2007-ല്‍ താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് വെളിപ്പെടുത്തിയ ശേഷം ജോര്‍ജ്ജ് എന്നറിയപ്പെടുകയായിരുന്നു. അതോടെ, വ്യത്യസ്ത ലിംഗക്കാരായി തിരിച്ചറിയുന്ന ലോകത്തിലെ ആദ്യത്തെ സ്വവര്‍ഗ്ഗ-സംയോജിത ഇരട്ടകള്‍ കൂടിയായി അവര്‍ മാറി.
ലോറിയ്ക്കും ജോര്‍ജിനും ആറ് സഹോദരങ്ങള്‍ക്കൂടിയുണ്ട്.
പെന്‍സില്‍വാനിയയിലെ രണ്ട് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് ഇരട്ടകള്‍ താമസിച്ചിരുന്നത്. അവര്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ മുറി ഉണ്ടായിരുന്നു. ഓരോന്നിലും ഒന്നിടവിട്ട രാത്രികള്‍ ചെലവഴിച്ചു.
എത്ര ബുദ്ധിമുട്ടുകള്‍ സഹിച്ചാലും തങ്ങള്‍ ഒരിക്കലും വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരും മുമ്പ് പറഞ്ഞിരുന്നു.