
ചേര്‍ത്തല: ചേര്‍ത്തലയില്‍ യുവതിക്കുനേരെ ഭര്‍ത്താവിന്റെ കൊടുംക്രൂരത. യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കടക്കരപ്പള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് തടഞ്ഞു നിര്‍ത്തി തീ കൊളുത്തിയത്. പൊള്ളലേറ്റ ആരതി ഗുരുതരാവസ്ഥയിലാണ്.
ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി ഭര്‍ത്താവ് ശാംജിത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കുടുംബ വഴക്കാണ് കാരണമെന്ന് നിഗമനം.
ആക്രമണത്തിനിടെ ശ്യാം ജിത്തിനും പൊള്ളലേറ്റിട്ടുണ്ട്.