കൊല്ലം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം ഇരവിപേരൂരിലെ കുടുംബ വീട്ടില്‍ മോഷ്ണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായെന്ന് സൂചന. വീട്ടുസാധനങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദരപുത്രനും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഇവര്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ടുപേര്‍ മതില്‍ ചാടി കടന്നുപോകുന്നത് കണ്ടു. തുടര്‍ന്നാണ് വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷ്ടിച്ചുവെന്ന് കണ്ടെത്തിയത്.