തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വ്യാഴാഴ്ച മോഷണം നടന്ന സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. അതീവ സുരക്ഷയുള്ള പത്മനാഭ ക്ഷേത്രത്തിലെ അമൂല്യ പുരാവസ്തുശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളിയാണ് പ്രതികള്‍ മോഷ്ടിച്ചത്. സ്ത്രീകള്‍ അടക്കമുള്ള മൂന്നുപേര്‍ ഉള്‍പ്പെടുന്ന ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. ഇന്ത്യയില്‍ ജനിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുള്‍പ്പെടുന്നു.
അതീവ സുരക്ഷയുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം : പ്രതികള്‍ പിടിയില്‍
October 20, 2024 6:55 AM