കോടതിക്കും രക്ഷയില്ല; പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്ന് മോഷണം, സംഭവം വയനാട്ടില്‍

കല്‍പ്പറ്റ: കള്ളന്മാരുടെ കണ്ണില്‍ കോടതിക്കും രക്ഷയില്ല. വയനാട്ടില്‍ കോടതിയില്‍ കയറി മോഷണം നടത്തി കള്ളന്മാര്‍. സുല്‍ത്താന്‍ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മോഷണം നടന്നത്. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി രണ്ടിലെ പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നാണ് കള്ളന്മാര്‍ മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

കോടതിയില്‍ കയറി മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പതിവു പോലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

പൊലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide