ഒടുവിൽ സമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ‘കാനഡയിൽ ഖലിസ്ഥാൻ തീവ്രവാദികളുണ്ട്’

ഒട്ടാവ: രാജ്യത്ത് ഖലിസ്ഥാൻ തീവ്രവാദികളുണ്ടെന്ന് തുറന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആദ്യമായാണ് ട്രൂഡോ ഖലിസ്ഥാൻ തീവ്രവാദികളുടെ സാന്നിധ്യം അംഗീകരിക്കുന്നത്. ഇന്ത്യ– കാന‍ഡ നയതന്ത്ര സംഘർഷം തുടരുന്നതിനിടെയാണ് ഒട്ടാവയിലെ പാർലമെന്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ട്രൂഡോയുടെ പരാമർശമെന്നതും ശ്രദ്ധേയം. കാനഡയിൽ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ സിഖ് സമൂഹം പൂർണമായും അങ്ങനെയല്ല. മോദി സർക്കാരിനെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്.

അതേസമയം, കനേഡിയൻ ഹിന്ദുക്കൾ മുഴുവൻ മോദി സർക്കാറിനെ പിന്തുണക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. 2023ൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽവച്ച് കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.

More Stories from this section

family-dental
witywide