ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല, ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

കൊച്ചി: മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നിര്‍മ്മാതാവ് സജി മോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബര്‍ 19ന് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികള്‍ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൊഴി നല്‍കാന്‍ അതിജീവിതമാര്‍ തയ്യാറല്ലെങ്കില്‍ നിര്‍ബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും എസ് ഐ ടി നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി,
പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

More Stories from this section

family-dental
witywide