‘ജനങ്ങളുടെ ആരാധന, ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്’: മോഹന്‍ലാലിനെ വേദിയിലിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളുടെ ആരാധന, ധാര്‍മിക മൂല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയുടെ മുന്‍ പ്രസിഡന്റ് മോഹന്‍ലാലിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സിനിമയിലും സിനിമാരംഗത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം ഉണ്ടാകണമെന്നും അദ്ദേഹം ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാര വേദിയില്‍ പറഞ്ഞു.

പ്രസംഗത്തില്‍ ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും പരാമര്‍ശിച്ച അദ്ദേഹം, റിപ്പോര്‍ട്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും സിനിമാരംഗത്തെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മനസ്സുകളെ മലിനമാക്കുന്ന പ്രവര്‍ത്തികള്‍ സിനിമാരംഗത്ത് ഉണ്ടാകരുതെന്നും പറഞ്ഞു. ജനങ്ങളുടെ ആരാധന ധാര്‍മിക മുല്യമായി തിരിച്ചു നല്‍കാന്‍ താരങ്ങള്‍ക്ക് കടമയുണ്ട്. കലാകാരികളുടെ മുന്നില്‍ ഉപാധികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന് മുഖമന്ത്രി സമ്മാനിച്ചു. നിശാഗന്ധിയില്‍ നടന്ന പരിപാടിയില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide