സിദ്ധാർഥൻ കേസ് സിബിഐക്ക് കൈമാറുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ല, പക്ഷേ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി: മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണത്തിൽ നിയമസഭയിൽ ചർച്ച. സിദ്ധാർഥന്‍റെ മരണം സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് കൈമാറുന്ന കാര്യത്തില്‍ വീഴ്ചയുണ്ടായതായി പ്രതിപക്ഷം അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ജാഗ്രത കുറവ് മാതമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി വിവരിച്ചു.

അന്വേഷണം സി ബി ഐക്ക് കൈമാറുന്നതില്‍ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാര്‍ഥന്റെ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ തന്നെ സി ബി ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോപണ വിധേയരായ എല്ലാ വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കാര്യക്ഷമവും സുതാര്യവുമായ അന്വേഷണ നടപടികളാണ് പോലീസും സര്‍ക്കാരും സ്വീകരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ജാഗ്രതകുറവുണ്ടായി എന്ന് കണ്ടെത്തി മുന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു വിശദീകരണത്തിനുശേഷം അവരെ തിരിച്ചെടുത്തു. റാഗിങിനെതിരെ സ്വീകരിക്കുന്നത് കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

There was no delay in handing over Sidharthan case to CBI says Kerala CM

More Stories from this section

family-dental
witywide