ആകാശച്ചുഴിയില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ഉണ്ടായിരുന്നത് മൂന്ന് ഇന്ത്യക്കാര്‍, നാല് അമേരിക്കക്കാരും

ന്യൂഡല്‍ഹി: ആകാശച്ചുഴിയില്‍പ്പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ യാത്രികരായി മൂന്ന് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നല്‍കിയ ഏറ്റവും പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഓസ്ട്രേലിയയില്‍ നിന്ന് 56, കാനഡയില്‍ നിന്ന് 2, ജര്‍മ്മനിയില്‍ നിന്ന് 1, ഇന്ത്യയില്‍ നിന്ന് 3, ഇന്തോനേഷ്യയില്‍ നിന്ന് 2, ഐസ്ലന്‍ഡില്‍ നിന്ന് 1, അയര്‍ലന്‍ഡില്‍ നിന്ന് 4, ഇസ്രായേലില്‍ നിന്ന് 1, മലേഷ്യയില്‍ നിന്ന് 16, മ്യാന്‍മറില്‍ നിന്ന് 2, ന്യൂസിലന്‍ഡില്‍ നിന്ന് 23, ഫിലിപ്പൈന്‍സില്‍ നിന്ന് 5, സിംഗപ്പൂരില്‍ നിന്ന് 41, ദക്ഷിണ കൊറിയയില്‍ നിന്ന് 1, സ്‌പെയിനില്‍ നിന്ന് 2, യുകെയില്‍ നിന്ന് 47, അമേരിക്കയില്‍ നിന്ന് 4 പേര്‍ എന്നിങ്ങനെയായിരുന്നു യാത്രക്കാരുടെ എണ്ണം.

അതിശക്തമായ ആകാശച്ചുഴിയില്‍പ്പെട്ട വിമാനം ആടിയുലയും അപകടത്തില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തിരുന്നു. മരിച്ച ബ്രിട്ടീഷ് പൗരന്റെ ഭാര്യയും ആശുപത്രിയിലായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിമാനം ബാങ്കോക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് സീലിംഗിലേക്ക് തലയിടിച്ചാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഇന്റീരിയറില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകള്‍, സീലിംഗില്‍ തൂങ്ങിക്കിടക്കുന്ന ഓവര്‍ഹെഡ് ബിന്നുകള്‍, ഗ്യാസ് മാസ്‌കുകള്‍, പാനലുകള്‍ എന്നിവയും ഭക്ഷണ വസ്തുക്കളും വ്യക്തിഗത സാധനങ്ങളും ചിതറിക്കിടക്കുന്നതായും അപകടശേഷം പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, സിംഗപ്പൂരിലെ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (ടിഎസ്‌ഐബി) സംഭവത്തെക്കുറിച്ച് അന്വേഷിക്കും

More Stories from this section

family-dental
witywide