കഴിഞ്ഞ 16 വർഷമായി വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും ജീവിക്കുകയാണെന്ന വിചിത്ര അവകാശ വാദവുമായി യുവതി. എത്യോപ്യ സ്വദേശിയായ 26കാരി മുലുവോർക് അംബൗ എന്ന യുവതിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. തനിക്ക് വിശപ്പും ദാഹവും അനുഭവപ്പെടാത്തതാണ് ഭക്ഷണം കഴിക്കാതിരിക്കാനുള്ള കാരണമെന്നും അവർ പറയുന്നു. 10 വയസ്സുള്ള സമയത്ത് ഒരിക്കൽ ലെന്റിൽ സ്റ്റൂ കഴിച്ചതാണ് ഏറ്റവും ഒടുവിൽ കഴിച്ചത്. അതിനുശേഷം വിശക്കുകയോ ദാഹിക്കുകയോ ചെയ്തിട്ടില്ല. ഭക്ഷണം കഴിക്കാത്തതുകൊണ്ട് തന്നെ ഇക്കാലമത്രയും ശുചിമുറിയും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. വിവാഹിതയായ ഇവർ ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ആഹാരം കഴിക്കാറില്ലെങ്കിലും പതിവായി ഭക്ഷണം പാകം ചെയ്യാറുണ്ടെന്നും അംബൗ പറയുന്നു.
ഇവരുടെ അവകാശ വാദം പലപ്പോഴും പരിശോധനക്ക് വിധേയമാക്കപ്പെട്ടിരുന്നു. ഇന്ത്യ, ഖത്തർ, ദുബായ് തുടങ്ങിയ പലയിടങ്ങളിലെയും ആരോഗ്യവിദഗ്ധർ അംബൗവിനെ പരിശോധിച്ചു. ദഹന വ്യവസ്ഥയിൽ ഭക്ഷണമോ വെള്ളമോ മാലിന്യങ്ങളോ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിക്കാതിരുന്നാൽ ഉണ്ടാകുന്ന രോഗങ്ങളും ഇവർക്കില്ല. യുവതി പൂർണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ വിധിയെഴുതി.
ഗിന്നസ് റെക്കോർഡ് ജേതാവായ ഡ്രു ബിൻസ്കി അംബൗവിനെ സന്ദർശിച്ചിരുന്നു. ചെറുപ്പകാലത്ത് ഭക്ഷണം കഴിച്ചുവെന്ന് വീട്ടുകാരോട് കള്ളം പറയുകയായിരുന്നു. ഗർഭകാലത്ത് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അന്ന് ഗ്ലൂക്കോസ് കയറ്റേണ്ടിവന്നു. കുഞ്ഞിന്റെ ജനനശേഷം മുലപ്പാൽ നൽകാനായില്ല എന്നതും പ്രശ്നമായി. ഇനിയുള്ള കാലവും ജീവിതം ഇതേ രീതിയിൽ ജീവിക്കാനാനാണ് ഇവരുടെ തീരുമാനം.
This Ethiopian woman hasn’t eaten, drunk anything for last 16 years