തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന അഴിമതിയാണെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം വൈദ്യുതി നിരക്ക് കൂടുകയാണെന്നും അത് അനാസ്ഥകൊണ്ടും അഴിമതികൊണ്ടും ഉണ്ടാക്കിവെച്ചതാണെന്നും പ്രതിപക്ഷനേതാവ് വി. ഡി സതീശനും വ്യക്തമാക്കി.
വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണെന്നും ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണമെന്നും നിരക്കുവര്‍ധനവിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും സമരമുഖത്തേക്ക് പോവുമെന്നും സതീശന്‍ പറഞ്ഞു.
Tags: