“അമേരിക്കാ.. സമയം ആഗതമായിരിക്കുന്നു, നമുക്ക് ഒന്നിച്ചു പുതു ചരിത്രം സൃഷ്ടിക്കാം..”ഡെമോക്രാറ്റിക് കൺവെൻഷൻ വേദിയെ ഇളക്കിമറച്ച് ഹിലരി ക്ലിൻ്റൺ

ഡെമോക്രാറ്റിക് കൺവെൻഷൻ വേദിയെ ഇളക്കി മറിച്ച് ഹിലരി ക്ലിൻ്റൺ. നിറഞ്ഞ കയ്യടികളും ആരവങ്ങളുകൊണ്ടും മുഖരിതമായി വേദിയിൽ ഹിലരി പുതിയ ഒരു അമേരിക്കയ്ക്കു വേണ്ടി പോരാടാൻ അണികളോട് ആഹ്വാനം ചെയ്തു. “അമേരിക്കയിൽ പുതിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയും,നമ്മൾ  വളരെക്കാലമായി എന്തിനു വേണ്ടിയാണോ അധ്വാനിച്ചത്, എന്താണോ  സ്വപ്നം കണ്ടത്. ആ നിമിഷം വന്നു ചേർന്നിരിക്കുകയാണ്. ഇതാ നമ്മുടെ ഭാവി ഇവിടെയുണ്ട്. നമ്മുടെ സ്വപ്നങ്ങൾക്ക് അതിരുകൾ ആവശ്യമില്ല എന്ന് കമല ഹാരിസ് തെളിയിച്ചിരിക്കുകയാണ്. അമേരിക്കാ.. സമയം ആഗതമായിരിക്കുന്നു. നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം.. ഞങ്ങൾ സ്ത്രീകൾ ഒരുമിച്ചു നിന്ന് പോരാടി.. പല ചില്ലുമറകളിലും വലിയ പൊട്ടലുകൾ വീണു.. ആ ഗ്ലാസ് സീലിങ്ങിൻ്റെ മറുവശത്ത് കമലാ ഹാരിസ് കൈ ഉയർത്തി അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. സുഹൃത്തുക്കളേ, നമ്മിൽ ഒരാൾ ആ കണ്ണാടി മറ പൊട്ടിച്ചു വഴിതെളിക്കുകയാണ്. ആ വഴിയിലൂടെ ഇനി നമുക്ക് എല്ലാവർക്കും പോകാൻ കഴിയും” അമേരിക്കയുടെ ആദ്യ കറുത്ത വർഗക്കാരി വനിത പ്രസിഡൻ്റ് സ്ഥാനാർഥിയായി മൽസരിക്കുന്ന കമലയ്ക്കു വേണ്ടി സംസാരിക്കുകയായിരുന്നു അവർ. 
കമലാ ഹാരിസ് നേരത്തെ ചെയ്തതുപോലെ, പ്രസിഡൻ്റ് ബൈഡനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ഹിലരി ക്ലിൻ്റൺ ആരംഭിച്ചത്. “ബൈഡൻ അന്തസ്സും മാന്യതയും യോഗ്യതയും വൈറ്റ് ഹൗസിലേക്ക് തിരികെ കൊണ്ടുവന്നു,” അവൾ പറഞ്ഞു. “ജോ ബൈഡൻ, നിങ്ങളുടെ  സേവനത്തിനും നേതൃത്വത്തിനും നന്ദി.”ഹിലരി സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജനക്കൂട്ടം ട്രംപിനെതിരെ ആർത്തു വിളിച്ചു ” Lock him Up ( അവനെ ജയിലിൽ അടയ്ക്കുക) Lock him Up എന്ന് ഒരേ സ്വരത്തിൽ മന്ത്രിച്ചുകൊണ്ടിരുന്നു. 

“ഡൊണാൾഡ് ട്രംപ് സ്വന്തം കുറ്റകൃത്യങ്ങളിൽ മുഴുകി ഉറങ്ങിപ്പോയി, അയാൾ ഉണർന്നപ്പോൾ, അയാൾ തൻ്റേതായ ഒരു ചരിത്രം സൃഷ്ടിച്ചു – 34 കുറ്റകൃത്യങ്ങളുമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വ്യക്തി എന്ന ചരിത്രം ഹിലരി പറഞ്ഞു. കമല ഹാരിസ് സംസാരിച്ചപ്പോഴും Lock him Up എന്ന് ജനക്കൂട്ടം ആർത്തു വിളിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പിലൂടെ ട്രംപിനെ തോപ്പിക്കാനാണ് തൻ്റെ ശ്രദ്ധയും പരിശ്രമവും എന്ന് കമല വ്യക്തമാക്കി. 

“ കമല അമേരിക്കയെ, ഈ രാജ്യത്തെ കുഞ്ഞുങ്ങളെ, കുടുംബങ്ങളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധാലുവാണ്. എന്നാൽ ഡൊണാൾഡ് ട്രംപ് അയാളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. കോടതിയിൽ അവരുടെ ജോലി തുടങ്ങിയ ദിവസം കമല പറഞ്ഞ 5 വാക്കുകൾ ഞാൻ ഇന്നും ഓർക്കുന്നു. “Kamala Harris, for the people.’ . എന്നായിരുന്നു അവർ പറഞ്ഞത്. അവർ ഇപ്പോളും അത് ആവർത്തിക്കുന്നു. ഇത് ഡോണൾഡ് ട്രംപിന് ഒരിക്കലും മനസ്സിലാകാത്ത കാര്യമാണ്. അതുകൊണ്ടാണ് അദ്ദേഹം കമലയുടെ റെക്കോർഡിനെക്കുറിച്ച് കള്ളം പറയുന്നത്. അയാൾ കമലയെ പരിഹസിക്കുന്നു, അവളുടെ ചിരിയെ പരിഹസിക്കുന്നു. കമല നമുക്കുവേണ്ടി പോരാടുന്നതുപോലെ നമ്മൾ അവർക്ക് വേണ്ടി പോരാടണം. സത്യത്തിനുവേണ്ടി പോരാടണം. പല ഭ്രാന്തൻ ഗൂഢാലോചന തിയറികളും നമ്മലെ കുഴിയിൽ ചാടിക്കാൻ നോക്കും. അതിലൊന്നും വീഴരുത്” – ഹിലരി പറഞ്ഞു.

This is our time, America says Hilary Clinton In Democratic Convention

More Stories from this section

family-dental
witywide