കോട്ടയം: കോട്ടയം ലോകസഭ സീറ്റിലെ പരാജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി തോമസ് ചാഴിക്കാടൻ രംഗത്ത്. കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റിയിലാണ് പിണറായിക്കെതിരെ ചാഴിക്കാടൻ വിമർശനമുന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകളെന്നാണ് തോമസ് ചാഴിക്കാടൻ അഭിപ്രായപ്പെട്ടത്. നവകേരള സദസിൽ തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്ന് ചാഴിക്കാടൻ കുറ്റപ്പെടുത്തി.
സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതിൽ അന്വേഷണം വേണമെന്നും തോമസ് ചാഴിക്കാടൻ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ കനത്ത തോൽവിയിൽ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോൺഗ്രസിലും വിമർശനം ഉയരുന്നത്. സിപിഎമ്മിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെകിരെ വിമർശനം ഉയർന്നിരുന്നു. മൈക്കിനോട് പോലും അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്.