ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളി തോമസ് ഇ. മാത്യു ഇലവുങ്കല്‍ നിര്യാതനായി, സംസ്‌കാരം 21 ന്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ തോമസ് ഇ മാത്യു ഇലവുങ്കല്‍ (82 വയസ്സ്) നിര്യാതനായി. തൊടുപുഴ – തലയനാട് സ്വദേശിയായ തോമസ് മാത്യു 1973 ല്‍ ആണ്കുടുംബ സമേതം അമേരിക്കയില്‍ എത്തുന്നത്. അതിനുമുന്‍പ് ഡല്‍ഹിയില്‍ ‘ടൈം ഓഫ് ഇന്‍ന്ത്യയുടെ ‘ അസ്സോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സ്വന്തമായി ട്രാവല്‍ ഏജന്‍സി ആരംഭിച്ചു ബിസിനസ് രംഗത്ത് കാലുറപ്പിച്ച അദ്ദേഹം, ട്രൈസ്റ്റേറ്റിലെ സാമൂഹിക – സാംസ്‌കാരിക രംഗങ്ങളിലും സജീവമായിരുന്നു. ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ പ്രസിഡന്റ്, സിറോ മലബാര്‍ കാത്തോലിക്ക കോണ്‍ഗ്രസ് (SMCC) തുടങ്ങിവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച പരേതന്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. കൂടാതെ മാധ്യമ പ്രവര്‍ത്തകന്‍, പ്രാസംഗികന്‍ തുടങ്ങിയ രംഗങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള ഭാഷയും, സംസ്‌കാരവും വരുംതലമുറയെ പരിചയപ്പെടുത്താന്‍ മലയാളം സ്‌കൂള്‍ ആരംഭിക്കുവാന്‍ മുന്‍കൈ എടുക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരേതന്‍ ബ്രോങ്ക്‌സ്സെയിന്റ് തോമസ് സിറോമലബാര്‍ കത്തോലിക്ക ഇടവകാംഗമാണ്.

ഭാര്യ : ചാലക്കുടി – ചക്കാലയ്ക്കല്‍ കുടുംബാംഗം മേരി.
മക്കള്‍ : ലവിന്‍, ലിസ , ലിന്‍സണ്‍.
മരുമക്കള്‍ : അനീഷ , മോസ്, ആലിയ.
പരേതന് ഏഴു കൊച്ചുമക്കളുമുണ്ട്.

സണ്ണിമാത്യു ഇലവുംങ്കല്‍ (സണ്ണിമാത്യു ട്രാവെല്‍സ്), ലാലി ജോസ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ പരേതന്റെ സഹോദരമക്കളാണ്.

പൊതുദര്‍ശനം ഡിസംബര്‍ 20ന് വൈകുന്നേരം 4 മുതല്‍ 8 വരെ ന്യൂയോര്‍ക്ക് എഡ്വേര്‍ഡ്‌സ് ഡൗഡല്‍ ഫ്യൂണറല്‍ ഹോമില്‍ ( Edwards Dowdle Funeral Home, 64 Ashford Ave, Dobbs Ferry NY 10522)

സംസ്‌കാര ശുശ്രൂഷ : ഡിസംബര്‍ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ഹോളി ഫാമിലി പള്ളിയില്‍ (Church of the Holy Family 83 Clove Road, New Rochelle )

More Stories from this section

family-dental
witywide