‘താന്‍ മത്സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും’; സിപിഐഎം വിജയിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 ആക്കുമെന്ന് തോമസ് ഐസക്ക്

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ യുഡിഎഫ് വിജയം ചക്ക വീണ് മുയല്‍ ചത്തത് പോലെയായിരുന്നുവെന്ന് ഡോ തോമസ് ഐസക്ക് എംഎല്‍എ. ഇത്തവണ ചക്ക വീണാല്‍ മുയല്‍ ചാകുമെന്ന് കരുതി ആരും നടക്കേണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഇത്തവണ എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. തന്റെ അഭിപ്രായം പാര്‍ട്ടി ചര്‍ച്ചയില്‍ പറയും. സിപിഐഎം വിജയിച്ചാല്‍ ക്ഷേമപെന്‍ഷന്‍ തുക 2500 ആക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ സിപിഐഎം ദുര്‍ബലമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ശക്തി ഇന്ന് സിപിഐഎമ്മിനില്ലെന്നും തോമസ് ഐസക് പറഞ്ഞു.

More Stories from this section

family-dental
witywide