എക്സിറ്റ് പോൾ ഫലം കണ്ട് ഐസക്കിനെ പരിഹസിച്ച് ബിജെപി പ്രവർത്തകന്‍റെ പോസ്റ്റ്, ഗംഭീര മറുപടിയുമായി ഐസക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന മനോരമ ന്യൂസിന്‍റെ എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ചിലർ തോമസ് ഐസക്കിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നുണ്ട്. ഇതിനിടയിലാണ് ഒരു ബി ജെ പി പ്രവര്‍ത്തകന്‍റെ കുറിപ്പിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഐസക് തന്നെ രംഗത്തെത്തിയത്. ശുചിത്വ ദിനത്തിൽ സ്കൂളിലെ ടോയ് ലെറ്റ് വൃത്തിയാക്കുന്ന ഐസക്കിന്‍റെ ചിത്രം പങ്കുവച്ച് ബി ജെ പി പ്രവർത്തകൻ, ജൂൺ നാലിന് ശേഷം ഇതാകും അവസ്ഥയെന്നാണ് പരിഹസിച്ചത്. ഈ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് ഐസക്ക് മറുപടി നൽകിയത്.

ഐസക്കിന്‍റെ മറുപടിക്കുറിപ്പ് ഇപ്രകാരം

മനോരമ സർവ്വേയെ തുടർന്ന് സംഘികൾ അർമാദത്തിലാണ്. പത്തനംതിട്ടയിൽ ഞാൻ മൂന്നാംസ്ഥാനത്ത് ആണത്രേ. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് അറിയാൻ പോകുന്ന കാര്യമല്ലേ. അതുകൊണ്ട് അത് അവിടെ നിൽക്കട്ടെ. ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ൽ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്. ജൂൺ 4-ാം തീയതി കഴിഞ്ഞാൽ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്. സംഘിയുടെ ചിന്തയിൽ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി. X-ൽ എന്റെ മറുപടി ഇതായിരുന്നു: ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാൻ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തിൽ പ്രവർത്തകനായി ഉണ്ടാകും.കലവൂർ സ്കൂളിൽ സ്കൂൾ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്. അവിടെച്ചെന്ന ഞാൻ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്. ക്ലാസ് മുറികളും സ്കൂൾ പരിസരവുമെല്ലാം പരിപൂർണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്. പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു. മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാൻ വൃത്തിയാക്കാൻ ആരംഭിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ ചില അധ്യാപകരും രക്ഷാകർത്താക്കളും കൂടെച്ചേർന്നു. തുടർന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി. എല്ലാവരുംകൂടി ടോയിലറ്റ് പരിപൂർണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്. സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?

thomas isaac massive reply to bjp worker

More Stories from this section

family-dental
witywide