തിരുവനന്തപുരം: എന്‍ സി പിയിലെ മന്ത്രി മാറ്റത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ അതൃപ്തി കടുപ്പിച്ച് തോമസ് കെ തോമസ്. മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പരസ്യ പ്രതികരണം നടത്തുമെന്ന് തോമസ് സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ ധരിപ്പിച്ചു. ഇപ്പോഴും എന്‍ സി പിയിലെ ഒരു വിഭാഗം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവര്‍ത്തിക്കുന്നുമുണ്ട്.
മന്ത്രിയാക്കാന്‍ ആകുമോ എന്ന് മുഖ്യമന്ത്രി നിലപാട് പറയണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ കത്ത് ഇന്നലെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. എന്നാല്‍ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെയാണ് തോമസ് അക്ഷമനായത്.