തോമസ് തോമസിനെ  ഫൊക്കാന   ട്രസ്റ്റീ ബോർഡ് മെംബറായി നിയമിച്ചു

സരൂപ അനിൽ

ന്യൂ യോർക്ക് :ഫൊക്കാന ട്രസ്റ്റീ ബോർഡിൽ തോമസ് തോമസിനെ അംഗമായി നിയമിച്ചതായി ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് അറിയിച്ചു .  ട്രസ്റ്റീ ബോർഡ് മീറ്റിങ്ങിൽ   മുൻ പ്രസിഡന്റ് കൂടിയായ ജോർജി വർഗീസ്  ആണ്  തോമസ് തോമസിന്റെ   പേര് നിർദ്ദേശിച്ചത് . വൈസ് ചെയർ  സതീശൻ നായർ, ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ എന്നിവർ   പിന്താങ്ങി.

ഫൊക്കാനക്കൊപ്പം കഴിഞ്ഞ 39 വർഷമായി യാത്ര ചെയ്യുന്ന ചുരുക്കം ചില നേതാക്കളിൽ  ഒരാളാണ് തോമസ് തോമസ്.   ആദ്യ ട്രഷറർ എന്ന നിലയിൽ സ്ഥാപക നേതാക്കളിൽ ഒരാൾ. ഇതുവരെയുള്ള എല്ലാ ഫൊക്കാന  കൺവെൻഷനുകളിലും പങ്കെടുത്ത  അപൂർവ്വം ചില വ്യക്തികളിൽ  ഒരാളാണ്  തോമസ് തോമസ്.  ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ (ഫൊക്കാന ) രജിസ്റ്റർ ചെയ്ത മൂന്നുപേരിൽ ഒരാൾ. അങ്ങനെ ഫൊക്കാനയുമായി വളരെ അധികം ബന്ധമുള്ള തോമസ് തോമസിനെ ട്രസ്റ്റീ ബോർഡ് മെംബെർ ആയി നിയമിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്  പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

ആദ്യ കമ്മിറ്റിയിൽ ട്രഷറർ സ്ഥാനത്തിരുന്ന തോമസ് തോമസ് പിന്നീട് ഒരു സാധാരണ  അംഗമായി പ്രവർത്തിച്ചു,ആവശ്യമായ സന്ദർഭങ്ങളിലൊക്കെ സംഘടനയ്ക്ക കൈത്താങ്ങായി. എന്നും മിതഭാഷിയായ  തോമസ് തോമസ്  ഫൊക്കാന കൺവെൻഷൻ വേദിയിൽ എന്നും സജീവസാന്നിദ്ധ്യമാണ്.ജോർജി വർഗീസ് പ്രസിഡന്റ് ആയിരുന്നപ്പോൾ വൈസ് പ്രസിഡന്റ് ആയി വീണ്ടും ഫൊക്കാനയുടെ ഭാരവാഹിയായി,പിന്നട് നാഷണൽ കോർഡിനേറ്ററും  ഇപ്പോൾ ട്രസ്റ്റീ ബോർഡ് മെംബെറും ആയി.

ഹോട്ടൽ മാനേജ് മെന്റിൽ മാസ്‌റ്റേഴ്‌സ് ബിരുദം നേടിയിട്ടുള്ള അദ്ദേഹം വൻകിട ഹോട്ടലുകളിൽ ജോലി ചെയ്യുകയും ,  ഹോളണ്ട് ഹോട്ടലിന്റെ  ജനറൽ   മാനേജർ പദവി വരെ എത്തുകയും ചെയ്ത വ്യക്തി ആണ് . കുറച്ചുകാലം റിയൽ എസ്റ്റേറ്റിലും പ്രവർത്തിച്ചു. ഇടക്ക് ചെമ്മീൻ ഇറക്കുമതിയിലേക്കും തിരിഞ്ഞുവെങ്കിലും 2000 ൽ ട്രോഫി വേൾഡ് എന്ന സ്ഥാപനം ആരംഭിച്ചതോടെ മറ്റെല്ലാം  ഒഴിവാക്കി ഒറ്റ ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് . ഇന്ന് ഈ രംഗത്തെ അമേരിക്കയിലെ ഏക മലയാളീ സ്ഥാപനമായി ട്രോഫിവേൾഡ് അറിയപ്പെടുന്നു. കൂടാതെ അമേരിക്കയിൽ സാമൂഹിക , സാംസ്‌കാരിക, രാഷ്ട്രീയ മേഘലകളിൽ നിറസാന്നിധ്യവുമാണ് അദ്ദേഹം .

ട്രസ്റ്റീ ബോർഡ് ചെയർ  ജോജി തോമസ് , വൈസ് ചെയർ  സതീഷ് നായർ , ട്രസ്റ്റീ സെക്രട്ടറി ബിജു ജോൺ ,.
ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ  ജോർജി വർഗീസ്  , കല ഷഹി , സണ്ണി മറ്റമന, ലീല മാരേട്ട് ,പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ  തോമസ് തോമസിനെ  അഭിനന്ദിച്ചു .

Thomas Thomas has been appointed as Fokana Trustee Board Member

More Stories from this section

family-dental
witywide