ഒട്ടാവ; കിഴക്കൻ കാനഡയിൽ കാട്ടുതീ പടർന്നതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ 24,000 ഏക്കറിലധികമാണ് പടർന്നത്. തുടർന്ന് ആയിരക്കണക്കിന് ആളുകളെ ലാബ്രഡോർ സിറ്റിയിൽ നിന്ന് ഒഴിപ്പിച്ചു. വെള്ളിയാഴ്ചയാണ് തീ പടർന്നുപിടിച്ച സാഹചര്യമുണ്ടായത്. , ന്യൂഫൗണ്ട്‌ലാൻഡിൻ്റെയും ലാബ്രഡോറിൻ്റെയും ഭാഗങ്ങളിൽ തീ പടർന്നു. നിലവിൽ ഏകദേശം
കാട്ടുതീ 22,000 ഏക്കറിലേക്ക് വ്യാപിച്ചെന്നും നാല് മണിക്കൂറിനുള്ളിൽ 13 മൈൽ വ്യാപിച്ചു.
ലാബ്രഡോർ സിറ്റിയിൽ നിന്ന് 9,500 പേരെ മാറ്റിപ്പാർപ്പിച്ചതായി ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ ഗവൺമെൻ്റിൻ്റെ വക്താവ് ജെറമി റെയ്‌നോൾഡ്‌സ് ശനിയാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ ഉദ്യോഗസ്ഥർ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. ലാബ്രഡോർ സിറ്റിയിൽ നിന്ന് മൂന്ന് മൈൽ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് തീ പടരുന്നത്.
ആറ് മണിക്കൂർ അകലെയുള്ള ഹാപ്പി വാലി-ഗൂസ് ബേ നഗരത്തിലേക്ക് മാറാനാണ് താമസക്കാരോട് മുന്നറിയിപ്പ് നൽകിയത്. തീ അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ലാബ്രഡോർ വെസ്റ്റിനോട് കൂടുതൽ അടുത്ത് വരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Thousands evacuated after extremely wildfire in eastern Canada