എരിഞ്ഞിപ്പുഴയിൽ കണ്ണീർ, ക്രിസ്മസ് അവധി ആഘോഷത്തിനിടെ സഹോദരങ്ങളുടെ 3 മക്കൾ മുങ്ങിമരിച്ചു

കാസര്‍കോട്: എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. മൃതദേഹം ചെര്‍ക്കള കെ കെ പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ക്രിസ്മസ് അവധിക്കാലമായതിനാൽ ബന്ധു വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു റിയാസ്. ഉച്ചക്ക് ശേഷം രണ്ടരയോടെ 3 കുട്ടികളും ഒന്നിച്ച് കുളിക്കാനിറങ്ങുകയായിരുന്നു. ആദ്യം റിയാസ് മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.

കാസര്‍കോട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാ, സ്‌കൂബാ സംഘങ്ങളും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തെരച്ചിലിൽ ആദ്യം റിയാസിൻ്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹം കണ്ടെടുക്കാനായത്. നേരത്തേയും ഇവിടെ മുങ്ങി മരണം ഉണ്ടായതായും പുഴയില്‍ ആഴം കൂടുതലാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

More Stories from this section

family-dental
witywide