ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സിലെ കളിസ്ഥലത്ത് മൂന്ന് കൗമാരക്കാരെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. 15 വയസുള്ള രണ്ട് ആണ്‍കുട്ടികളെയും 16 വയസുള്ള ഒരു ആണ്‍കുട്ടിയെയുമാണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.
വാക്കേറ്റത്തെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് കുത്തേറ്റു തുടങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. 15 വയസുകാരന് മുതുകില്‍ മുറിവേറ്റതായും അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിക്ക് ശരീരത്തില്‍ കുത്തേറ്റതായും 16 വയസുകാരന് ഇടതു തുടയിലാണ് പരുക്കെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കിടയില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.