കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സി.പി.എം

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂര്‍ അയ്യല്ലൂരില്‍ ആണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂവരും രാത്രി ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് വെട്ടേറ്റത്. പ്രദേശത്തു തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വിവരം. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

More Stories from this section

family-dental
witywide