മലപ്പുറത്ത് വാഹനാപകടം, ഓട്ടോ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മലപ്പുറം: നാടിനെ ഞെട്ടിച്ച് മലപ്പുറത്ത് വാഹനാപകടം. മേൽമുറിയിൽ ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 14കാരിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മഞ്ചേരി പുല്പറ്റ സ്വദേശികളായ അഷ്റഫ് (45), സാജിത (37), ഫിദ (14) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തെറ്റായ ദിശയിൽ ഓട്ടോ വരുന്നതുകണ്ട് ബസ് വശത്തേക്ക് ഒതുക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു.

രണ്ടുപേർ തൽക്ഷണവും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഓട്ടോ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Three dies in a family in accident

More Stories from this section

family-dental
witywide