അബുദാബി: പ്രവാസ ലോകത്ത് നിന്ന് കേരളത്തിനും ഇന്ത്യക്കും കണ്ണീർ വാർത്ത. അബുദാബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് കുമാര്‍ വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബി സ്വദേശിയാണ് മരിച്ച മൂന്നാമൻ.
കാലുതെറ്റി മാലിന്യ ടാങ്കിനകത്തേക്ക് വീണ അജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍ പെട്ടതെന്നാണ് വിവരം. ടാങ്കിലെ വിഷവാതകം ശ്വസിച്ചായിരുന്നു മൂന്ന് പേരും മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ടാങ്കിന് മൂന്ന് മീറ്ററിലധികം താഴ്ചയാണ് ഉണ്ടായിരുന്നത്.
മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.