
കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് കെട്ടിട നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു. അതിഥിത്തൊഴിലാളികളാണു മരിച്ചത്. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവെ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ പിറവം പേപ്പടിയിലായായിരുന്നു അപകടം. കമ്പി നിരത്തിയതിനു മുകളിലായി കുഴിയിൽനിന്നാണു ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ചയിലേക്കു വീഴുകയായിരുന്നു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുകയാണ്.
റോഡില്‍ നിന്ന് ഉയരത്തിലുള്ള മണ്‍തിട്ടയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിപ്പൊക്കുന്നതിനിടെയാണ് തകർന്ന് വീണത്. അപകടത്തിൽ അന്വേഷണത്തിന് മന്ത്രി ശിവൻ കുട്ടി ഉത്തരവിട്ടു. എറണാകുളം ജില്ല ലേബർ ഓഫീസർക്കാണ് അന്വേഷണ ചുമതല.