
കോഴിക്കോട്: ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവിൽ അമ്മയും മകനും ഉൾപ്പെടെ മൂന്നു പേർ പുഴയിൽ മുങ്ങിമരിച്ചു. കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് മരിച്ചത്.
അദ്വൈതിനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ മറ്റു രണ്ടുപേർ കൂടി അപകടത്തിൽ പെടുകയായിരുന്നു എന്നാണ് വിവരം. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.