പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു: പുണെയില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്നു മരണം

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 3 മരണം. ഇന്നു രാവിലെ 6.45നാണ് സംഭവം. പുണെയിലെ ബവ്ധാനിലായിരുന്നു അപകടം. ഡല്‍ഹി ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയുടേതാണ് ഹെലികോപ്റ്റര്‍ എന്നാണ് പ്രാഥമിക വിവരം. പൈലറ്റ് ഗിരീഷ് കുമാര്‍ പിള്ള, പരംജിത് സിംഗ്, എന്‍ജിനീയര്‍ പ്രിതംചന്ദ് ഭരദ്വാജ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ മലയോര മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. പ്രദേശത്ത് ഇടതൂര്‍ന്ന മൂടല്‍മഞ്ഞാണെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഓക്സ്ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഈ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. കുന്നിന്‍ മുകളില്‍ തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്.

More Stories from this section

family-dental
witywide