ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ. കഴിഞ്ഞ ദിവസം രാത്രിയില്‍ വിവിധയിടങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ശിവഗംഗയില്‍ ബിജെപി നേതാവിനെയും കടലൂരില്‍ അണ്ണാ ഡിഎംഎംകെ. നേതാവിനെയും കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവിനെയുമാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശിവഗംഗയില്‍ ബിജെപി സഹകരണവിഭാഗം ജില്ലാ സെക്രട്ടറി സെല്‍വകുമാറിനെ (52) നാലംഗ സംഘമെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കടലൂര്‍ ജില്ലയിലെ തിരുപ്പനപ്പാക്കത്താണ് അണ്ണാ ഡിഎംകെ വാര്‍ഡ് സെക്രട്ടറി പത്മനാഥനെ (43) കാറിലെത്തിയ സംഘം കൊലപ്പെടുത്തികന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജാക്സണ്(38) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഉഷാറാണി തിരുവട്ടാര്‍ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലറാണ്.
Three political leaders killed on One day in Tamilnadu