ഹൂസ്റ്റണ്‍: തോക്ക് ആക്രമണങ്ങളുടെയും തോക്ക് ഉപയോഗത്തിന്റെയും പേരില്‍ അമേരിക്ക മിക്കപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഹൂസ്റ്റണില്‍ മൂന്നു വയസ്സുകാരന്‍ അമ്മയെ അബദ്ധത്തില്‍ വെടിവച്ചതായി റിപ്പോര്‍ട്ട്.
തെക്കുപടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബിസോണറ്റ് സ്ട്രീറ്റിന് സമീപം വച്ച് പിഞ്ചുകുട്ടി അവരുടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന തോക്ക് കൈവശമാകുകയും അബദ്ധത്തില്‍ അമ്മയെ വെടിവെക്കുകയുമായിരുന്നുവെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് വ്യക്തമാക്കി.