ജയ്പൂര്‍: രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോര്‍ ജില്ലയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. തിങ്കളാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. സരുന്ദ് ഗ്രാമത്തിലെ പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ചേതന എന്ന പെണ്‍കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും ഉദ്യോഗസ്ഥരടക്കമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത്. വടത്തില്‍ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ഡിആര്‍എഫ് ടീമിന്റെ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ മൂന്നു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ആശങ്ക ഒഴിയും മുമ്പാണ് പുതിയ സംഭവവികാസം.