തൃശൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ; 85 പേർ ആശുപത്രിയിൽ ചികിത്സ തേടി

പെരിഞ്ഞനം: തൃശൂർ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛര്‍ദിയും മറ്റ് അസ്വസ്ഥതകളുമായി 85 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഹോട്ടലില്‍നിന്ന് നേരിട്ട് കഴിച്ചവര്‍ക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവര്‍ക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. വൈദ്യസഹായം നൽകിയ ശേഷം എല്ലാവരെയും വീട്ടിലേക്ക് പറഞ്ഞയച്ചു.

മയോണൈസിന്റേയോ മറ്റോ പ്രശ്‌നമാണോയെന്ന കാര്യം പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂവെന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.

More Stories from this section

family-dental
witywide